ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം ബ്ലോക്ക് വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉഗ്രംകുന്നു വാർഡിൽ ഓയൂരിന്റെ ചരിത്രത്തിൽ ഇടമുള്ള ചുങ്കത്തറ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് ഇമ്മാനുവേൽ എഡ്യുക്കേഷൻ ട്രസ്റ്റ് അപ്പർ പ്രൈമറി സ്‌കൂൾ . 1929 ൽ ക്രാന്തദർശിയായ വിദ്യാഭ്യാസ ചിന്തകൻ ഇടുപടിക്കൽ ശ്രീ.എബ്രഹാം സ്ഥാപിച്ച് നടത്തി വന്നതും. തുടർന്ന് ഓടനാവട്ടം ചെപ്ര പ്ലാവിള വീട്ടിൽ ശ്രീ . ഓ എബ്രഹാം വിദ്യാലയം ഏറ്റടുക്കുകയും നിരവധി ഭൗതിക മാറ്റങ്ങൾ വരുത്തി മികച്ച രീതിയിൽ നടത്തിവരുകയും ആണ് .നിലവിൽ ശ്രീ . ജോൺസൺ എബ്രഹാം മാനേജർ ആയി തുടർന്ന് വരുന്നു .

93 വർഷമായി തുടർന്ന് വരുന്ന വിദ്യാലയം നാടിന്റെ വിവിധ മേഘലകളിൽ ഉള്ള നിരവധി ജനങ്ങൾക്ക് അറിവിന്റെ അക്ഷര വെളിച്ചം ദേശത്തിന്റെ അറിവിന്റെ വിജ്ഞാന കേന്ദ്രം ആയി നിലകൊള്ളുന്നു. ഈ മഹാവിദ്യാലത്തിൽ പൂർവ്വവിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നു എന്നത് സ്‌കൂളിന്റെ അഭിമാനകരമായ നേട്ടമായി കാണുന്നു .

നിരവധി അധ്യാപക ശ്രേഷ്ഠന്മാർ ഈ വിദ്യാലത്തിൽ സേവനമനുഷ്ഠിച്ചു സർവ്വീസിൽ നിന്ന് വിരമിച്ചു പോയിട്ടുണ്ട് .ഇപ്പോൾ ഈ സ്‌കൂളിന്റെ പ്രഥമ അധ്യാപികയായി ചുങ്കത്തറ പുളിമൂട്ടിൽ വീട്ടിൽ ശ്രീമതി . ഇ നിസാബീവി തുടർന്നുവരുന്നു.പ്രഥമാധ്യാപിക ഉൾപ്പെടെ മറ്റു 18 ജീവനക്കാരും ഈ വിദ്യാലത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു .

ഈ സ്‌കൂളിന്റെ സമീപത്തായി ഏകദേശം മൂന്നു കിലോമീറ്റർ ചുറ്റളവിൽ രണ്ടു ഗവ:എൽ പി സ്‌കൂളുകളും നാല് ആൻ എയിഡഡ് സ്‌കൂളുകളും പ്രവർത്തിച്ചു വരുന്നു . ഈ സ്‌കൂളിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം നല്ലവരായ പ്രദേശവാസികളും , പൂർവ്വവിദ്ധ്യാർത്തികളും , പീ. ടി. എ , മാനേജ്മെണ്ട് , ലയൺസ് ക്ലബ്ബ് , വ്യാപാരിവ്യവസായികൾ ,സസ്നേഹം സന്നദ്ധകൂട്ടായിമ മറ്റു അഭ്യുദയാകാംഷികളും എന്നിവരിൽ നിന്നൊക്കെ അകമഴിഞ്ഞ സഹകരണങ്ങൾ ലഭിക്കുന്നത് വിദ്യാലയത്തിന്റെ സുഗമമായ മുന്നോട്ട് പോക്കിന് വളരെ സഹായകമാകുന്നുണ്ട് .

നിലവിൽ ഈ അദ്ധ്യായന വർഷം അഞ്ച് , ആറ് , ഏഴു ക്ളാസുകളിലായി 270 ഓളം വിദ്യാർഥികൾ ഉണ്ട്

നാടിന്റെ അക്ഷരവെളിച്ചമായി ,ഈ വിദ്യാലയം കൂടുതൽ ഉന്നത നിലവാരത്തിൽ തുടർന്ന് പോകുന്നതിലേക്ക് ആയി തുടർന്നും കൂട്ടായ പ്രയത്നിക്കാം